/kalakaumudi/media/media_files/2025/12/13/fenni-2025-12-13-12-19-46.jpg)
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി.
അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫെനി നൈനാനെ തോൽപ്പിച്ച് ബിജെപി സീറ്റ് നിലനിർത്തി.
ഫെനി നൈനാൻ പരാജയപ്പെടുക മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പേര് പരാമർശിക്കപ്പെട്ടയാളാണ് ഫെനി. ഫെനിയുടെ സ്ഥാനാർഥിത്വം വലിയ വിവാദമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചപ്പോൾ രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും ഉണ്ടായിരുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
