തന്റെ വിജയം സാധാരണക്കാർക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ പ്രേരണയാകും;രാഹുൽ

ജനങ്ങളെ കാണുക മാത്രമായിരുന്നു എന്റെ ചുമതല.ഭാഗ്യം ചെയ്ത സ്ഥാനാർത്ഥിയാണ് താനെന്നും രാഹുൽ.

author-image
Subi
New Update
rahul

പാലക്കാട്: സ്ഥാനാർത്ഥിയെന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ആരും ഇല്ലെന്നും. ജനങ്ങളെ കാണുക മാത്രമായിരുന്നു എന്റെ ഉത്തരവാദിത്വമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എല്ലാം തന്നെ മുതിർന്ന നേതാക്കളുടെ ചുമതലയായിരുന്നു.ജനങ്ങളെ കാണുക എന്നതിനപ്പുറം മറ്റൊരു ഉത്തരവാദിതത്വവും എനിക്ക് ഉണ്ടായിരുന്നില്ല.

തന്നെ പോലെയുള്ള സാധാരണ പ്രവർത്തകനെ പാർട്ടി ചേർത്തുപിടിക്കുന്നത് സാധാരണക്കാർക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ പ്രേരണയാകുമെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.തിരഞ്ഞെടുപ്പിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണ്,പാലക്കാട് ആഗ്രഹിച്ച മതേതരത്വത്തിന്റെ വിജയമാണിത്. ബിജെപിയും സിപിഎമ്മും വ്യക്തി അധിക്ഷേപം നിർത്തി രാഷ്ട്രീയം പറയണമെന്നാണ് തന്റെ അഭ്യർത്ഥന എന്നും രാഹുൽ പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളുടെ രാഷ്ട്രീയ വിജയമാണിതെന്നു ഷാഫി പറമ്പിലും പ്രതികരിച്ചു.പാലക്കാടിന്റേത് മതേതര മനസ്സാണെന്നും മാധ്യമങ്ങളുടെ വേട്ടയാടലുകൾ ജനങ്ങൾ കുറിച്ചുവച്ചുവെന്നും ഷാഫി.

Palakkad by-election