/kalakaumudi/media/media_files/2026/01/31/rahul-2-2026-01-31-11-09-01.jpg)
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയില്‍. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത തടസ്സഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.
ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി. അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹര്‍ജി ഫയല്‍ചെയ്തത്.
ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പടെ ചോദ്യംചെയ്താണ് റിട്ട് ഹര്‍ജിയെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
