/kalakaumudi/media/media_files/2025/08/24/rahul-raji-2025-08-24-14-48-53.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വച്ചെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേള്‍ക്കണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
രാഹുല്‍ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കള്‍ നിര്‍ദേശിക്കുന്നു. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരട്ടെ എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയില്‍ അന്തിമ ചര്‍ച്ചയും തീരുമാനവും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. രാജിക്ക് കടുപ്പിച്ച നേതാക്കളും അയയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.