/kalakaumudi/media/media_files/2026/01/11/rahul-shivan-2026-01-11-10-17-21.jpg)
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
ഒന്നും രണ്ടുമല്ല ഡസണ്‍ കണക്കിന് പരാതികള്‍ വരുന്നു. ഇനിയെങ്കിലും എംഎല്‍എ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് തന്നെയാണ് ഉത്തരവാദിത്വം ഏല്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
