/kalakaumudi/media/media_files/2025/09/15/rahul-2025-09-15-12-47-42.jpg)
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. എസ്പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്.
പീഡനത്തിന് ശേഷം പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചു. ഭയന്നാണ് ഇത്രയും കാലം താന്‍ വിവരങ്ങള്‍ പുറത്തു പറയാതിരുന്നതെന്നും മൊഴിയില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴിയും കേസില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ ബലാത്സംഗക്കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. തനിക്കെതിരെയുള്ള പരാതികള്‍ക്ക് വ്യക്തമായ പേരില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
