/kalakaumudi/media/media_files/2025/11/24/rahul-2025-11-24-14-32-08.jpg)
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയില്‍ വിധി പറയും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം കോടതി പരാമര്‍ശിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
