രാഹുലിനെ പുറത്താക്കും ;കടുത്ത നടപടിയിലേക്ക്കടക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം

രാഹുലിനെതിരെ വേണ്ടവിധത്തിലുള്ള  നടപടിയെടുത്തില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി  നേരിടേണ്ടിവരുമെന്ന്  മുതിർന്ന നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു .

author-image
Devina
New Update
rahul mamkootathil

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കർശനനടപടിയ്ക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം .

പാർട്ടിയുടെ അന്തസ്സ് കാത്തൂസൂക്ഷിക്കാനും ജനങ്ങളുടെ മനസിൽ കോൺഗ്രസിനുള്ള അംഗീകാരം വീണ്ടെടുക്കാനുമായി ആരോപിതനായ രാഹുലിനെ പുറത്താക്കുന്നതുൾപ്പടെയുള്ള കടുത്ത നടപടി വേണമെന്നാണ് തിരുവഞ്ചൂർ അടക്കമുള്ള മുതിർന്ന  കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.

 ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും നിലപാട് എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും തിരവഞ്ചൂർ പറഞ്ഞു.

രാഹുലിന്റെ കാര്യത്തിലെ നടപടിയിൽ ഇന്നുതന്നെ കെപിസിസി തീരുമാനമുണ്ടാകും.

രാഹുലിനെതിരെ വേണ്ടവിധത്തിലുള്ള  നടപടിയെടുത്തില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി  നേരിടേണ്ടിവരുമെന്ന്  മുതിർന്ന നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു .

രാഹുലിനെ പിന്തുണയ്ക്കുന്നവർ പോലും ഇക്കാര്യത്തിൽ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കും.

എംഎൽഎ സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിൽ  രാഹുലിന് തീരുമാനം  എടുക്കാമെന്നും നേതാക്കൾ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി സർക്കാരിന്റെയോ പാർട്ടിയുടേയോ മുമ്പിൽ ഉണ്ടായിരുന്നില്ല.

 എന്നാൽ ഇപ്പോൾ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സർക്കാരിനും കോൺഗ്രസ് പാർട്ടിക്കും മുന്നിലുണ്ട്.

 രാഹുൽ കോൺഗ്രസിലുണ്ടായിരുന്നെങ്കിൽ പാർട്ടി തലത്തിൽ കൂടി അന്വേഷണം നടത്തിയേനേ.

 എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ സസ്പെൻഷനിലായതിനാൽ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.