കല്‍പറ്റ: രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിട്ടു പോകുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരൻ പ്രതികരിച്ചത്. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.
വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ കൂട്ടിച്ചേർത്തു. അതേ സമയം, പ്രിയങ്ക ഗാന്ധിക്കായി വയനാട്ടില്‍ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്. രാഹുൽ ഗാന്ധി മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന് ഫ്ലക്സിലെ ആവശ്യം. വയനാട് യുഡിഎഫ് എന്ന പേരിലാണ് ഫ്ലക്സ് വെച്ചിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
