/kalakaumudi/media/media_files/2025/11/24/rahul-2025-11-24-14-32-08.jpg)
കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എഇന്നും ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഈ കാലയളവില്‍ രാഹുല്‍ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഹൈക്കോടതി രാഹുലിന് ഈ കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്കും ശേഷം വൈകുന്നേരം നാലു മണിക്ക് വിട്ടയച്ചു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
