/kalakaumudi/media/media_files/2025/11/28/rahul-mankoo-2025-11-28-10-28-53.jpg)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയതിനു പിന്നാലെ ഫോൺ സ്വിച്ച് ഓഫാക്കി രാ​ഹുൽ മുങ്ങി .
സത്യമേവ ജയതേ എന്നു ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് രാഹുൽ ഫോൺ സ്വിച്ച്ഓഫ് ആക്കിയത്
.പാലക്കാട്ടെ എംഎൽഎയുടെ ഓഫീസ് ഇപ്പോൾ പൂട്ടിയ നിലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായിരുന്നു ഓഫീസ്
എന്നാൽ ഇപ്പോൾ ആരും ഓഫീസിൽ ഇല്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു ഇന്നലെ രാഹുൽ.
എന്നാൽ പരാതി നൽകിയെന്ന വാർത്ത വന്നതിനു പിന്നാലെ പ്രചാരണത്തിൽ നിന്നു എംഎൽഎ പിൻമാറി.
നിലവിൽ രാഹുൽ എവിടെയാണെന്നതിൽ ഒരുതരത്തിലുമുള്ള വിവരങ്ങൾ ഇല്ല .അതിനിടെ കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.
രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
