മാലിന്യനീക്കത്തിന്റെ മറവില്‍ 65 കോടിയുടെ ക്രമക്കേട് ബോളിവുഡ് നടന്‍ ഡിനോ മോറിയയുടെ വീട്ടില്‍ റെയ്ഡ്

ഇ.ഡി കൊച്ചി യൂണിറ്റിന്റെ സഹകരണത്തോടെ മരടില്‍ മാറ്റ് പ്രോപ് കമ്പനിയില്‍ രാവിലെ 10നു തു ടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടു. മാറ്റ് പ്രോപിലെ കിഷോര്‍ മേനോന്‍, ദീപക് മോഹന്‍എന്നിവര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യവിഭാഗം നേരത്തേ കേസെടുത്തിരുന്നു.

author-image
Sneha SB
New Update
ACTOR BOLLYWOOD

മുംബൈ :നദിയിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട 65 കോടി രൂപയുടെ അഴിമതിക്കേസില്‍ ബോളിവുഡ് നടന്‍ ഡിനോ മോറിയ, സഹോദരന്‍ എന്നിവരുടെ മുംബൈയിലെ ഫ്‌ലാറ്റിലും കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലും ഇ.ഡി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു .ഇ.ഡി കൊച്ചി യൂണിറ്റിന്റെ സഹകരണത്തോടെ മരടില്‍ മാറ്റ് പ്രോപ് കമ്പനിയില്‍ രാവിലെ 10നു തു ടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടു. മാറ്റ് പ്രോപിലെ കിഷോര്‍ മേനോന്‍, ദീപക് മോഹന്‍എന്നിവര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യവിഭാഗം നേരത്തേ കേസെടുത്തിരുന്നു. ഇടനിലക്കാരായ കേതന്‍ കദം, ജയ് ജോഷി എന്നിവരും പിടിയിലായി. പിന്നാ ലെയാണ് ഇ.ഡി കേസെടുത്തത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഡിനോ മോറിയയ്ക്കും സഹോദര നും കേസിലെ പ്രധാന പ്രതികളു മായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. കേസില്‍ 5 കരാറുകാരും ജീവനക്കാരും ഇടനിലക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. നദി യിലെ മാലിന്യവും ചെളിയും നീക്കാതെ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി പ്രതികള്‍ കോടികള്‍ തട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

raid money fraud case enforcement dirctorate