മരുന്ന് കഴിച്ചാലും മദ്യമെന്ന് യന്ത്രം: ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണ വിലക്ക്

ലോക്കോ പൈലറ്റുമാര്‍ ഡ്യൂട്ടി തുടങ്ങുന്നതിനു മുന്‍പും ഡ്യൂട്ടിയിലും ഹോമിയോ മരുന്നുകള്‍, കഫ് സിറപ്പ്, മൗത്ത് വാഷ്, ചില തരം വാഴപ്പഴം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കരിക്കിന്‍ വെള്ളം എന്നിവ ഉപയോഗിക്കരുതെന്ന വിചിത്ര ഉത്തരവാണ് റെയില്‍വേ ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റേത്.

author-image
Biju
New Update
SR

തിരുവനന്തപുരം: മരുന്നുകളും പഴങ്ങളും കരിക്കിന്‍ വെള്ളവും പോലും മദ്യമെന്ന് കണ്ടെത്തി റെയില്‍വേയുടെ ബ്രത്തലൈസര്‍ ഉപകരണങ്ങള്‍. ഇതോടെ ലോക്കോ  പൈലറ്റുമാര്‍ക്കു ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേയുടെ തലതിരിഞ്ഞ പരിഹാരമാര്‍ഗം. 

ലോക്കോ പൈലറ്റുമാര്‍ ഡ്യൂട്ടി തുടങ്ങുന്നതിനു മുന്‍പും ഡ്യൂട്ടിയിലും  ഹോമിയോ മരുന്നുകള്‍, കഫ് സിറപ്പ്, മൗത്ത് വാഷ്, ചില തരം വാഴപ്പഴം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കരിക്കിന്‍ വെള്ളം എന്നിവ ഉപയോഗിക്കരുതെന്ന വിചിത്ര ഉത്തരവാണ് റെയില്‍വേ ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റേത്. ഡ്യൂട്ടിക്കു പ്രവേശിക്കുമ്പോഴുള്ള പരിശോധനയിലാണ് മെഷീന്‍ തെറ്റായി മദ്യത്തിന്റെ സാന്നിധ്യം കാണിക്കുന്നത്. തുടര്‍ന്ന് രക്ത പരിശോധന നടത്തും. 

അപ്പോഴും മദ്യത്തിന്റെ അംശം കാണുന്നില്ലെന്നു വന്നതോടെയാണ് ഭക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയതത്രേ. വിലക്കിയ ഭക്ഷണം കഴിച്ചാല്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ഏതു സാഹചര്യത്തിലാണ് അത് കഴിച്ചതെന്നും വ്യക്തമാക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. 

മതിയായ കാരണമില്ലാതെ വിലക്കിയ ഭക്ഷണം കഴിച്ചു വരുന്നവര്‍ക്കെതിരെ  ട്രെയിന്‍ ഗതാഗതം മനഃപൂര്‍വം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. വിവാദ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നു ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

railway indian railway