ഉത്തമൻ
തൃശ്ശൂർ: ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. വടുക്കര എസ്എൻ നഗർ ചന്ദ്രിക ലൈനിൽ താമസിക്കുന്ന ഉത്തമൻ (54) ആണ് മരിച്ചത്. അവിണിശ്ശേരിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.