/kalakaumudi/media/media_files/2025/01/17/Q0UKSg8xv5LoZ0bH7fJM.jpg)
pinarayi-vijayan
റെയില്‍വേ മെയില്‍ സര്‍വീസ് (ആര്‍എംഎസ്) ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്ന ആര്‍ എം എസ് അടച്ചുപൂട്ടുന്നത് തപാല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇന്‍ട്രാ-സര്‍കിള്‍ ഹബ്ബുകള്‍ക്ക് പുറമേ ഷൊര്‍ണൂര്‍, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറ് സ്ഥലങ്ങളിലും ഇന്‍ട്രാ-സര്‍കിള്‍ ഹബുകള്‍ സ്ഥാപിക്കണമെന്ന ശിപാര്‍ശ കേരളത്തില്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.