കണ്ണൂർ: ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു. ലിങ്ക് ഹോഫ്മാൻ ബുഷ് വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക. തേർഡ് എസി കോച്ചുകൾ കുറച്ചുകൊണ്ട് ജനറൽ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ​ഗുണം ലഭിക്കും. ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചിൽനിന്ന് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്.
കേരളത്തിൽ കോച്ച് കൂട്ടുന്ന വണ്ടികൾ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്‌പ്രസ് (ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-വെരാവൽ എക്സ്‌പ്രസ് (രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) -(രണ്ട്), എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി)-രണ്ട് എന്നീ ട്രെയിനുകളിലായി കൂട്ടുന്ന കോച്ചുകളുടെ എണ്ണമാണിത്.
അതേസമയം, എൽഎച്ച്ബി കോച്ചുള്ള നേത്രാവതി എക്സ്‌പ്രസ്, മംഗള സൂപ്പർഫാസ്റ്റ് വണ്ടികളിൽ പ്ലാറ്റ് ഫോമിന് നീളം കുറവായതിനാൽ ജനറൽ കോച്ചുകൾ കൂട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
