/kalakaumudi/media/media_files/2025/11/12/railway-2025-11-12-11-35-05.jpg)
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്‌പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു.
ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുദിശയിലേക്കും 32 സ്‌പെഷലുകൾ വിന്യസിച്ച് 274 സർവീസുകളാണ് നടത്തുക.
ഇതിൽ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സർവിസുകൾ ഒഴിച്ചാൽ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്.
സ്‌പെഷൽ ട്രെയിനായതിനാൽ ഉയർന്ന നിരക്കാണ് ഈ സർവീസുകൾക്കെല്ലാം.
കാക്കിനാട-കോട്ടയം സ്‌പെഷൽ, ഹസൂർ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷൽ, ചാർലപ്പള്ളി-കൊല്ലം സ്‌പെഷൽ,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷൽ,നർസാപൂർ-കൊല്ലം സ്‌പെഷൽ, ചാർലപ്പള്ളി -കൊല്ലം സ്‌പെഷൽ, ചെന്നൈ എഗ്‌മോർ-കൊല്ലം സ്‌പെഷൽ, ചെന്നൈ സെൻട്രൽ-കൊല്ലം സ്‌പെഷൽ, എന്നി ട്രെയിനുകളാണ് സർവീസ് നടത്തുക
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
