സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴകനക്കും; കൊല്ലത്തും കോട്ടയത്തും ചില സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

author-image
Anagha Rajeev
Updated On
New Update
gb
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ.യു പി എസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോർത്ത്, ഗവ. എൽ പി എസ് അഴകിയകാവ് കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എൽ പി എസ്, പേരൂർ എന്നീ സ്‌കൂളുകൾക്കാണ് ഇന്നു അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വേളൂർ സെന്റ് ജോൺ എൽ.പി.എസ്, പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

rain alert kerala