കേരള തീരങ്ങളിൽ കള്ളക്കടൽ; കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിരോധനം ഏർപ്പെടുത്തി

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 21, 22നും കർണാടക തീരത്ത് 20നും 22നും മത്സ്യബന്ധനത്തിന് നിരോദനമേർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

കേരള തീരത്ത് ഇന്നു രാത്രി ഏഴു വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 21, 22നും കർണാടക തീരത്ത് 20നും 22നും മത്സ്യബന്ധനത്തിന് നിരോദനമേർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 20നും 22നും കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ജൂൺ 21നും 22നും കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

kerala rain alert