മലബാറിൽ മഴ കനക്കും; കേരള, തമിഴ്‌നാട് തീരങ്ങളിൽ അപകടകരമായ രീതിയിൽ തിരകൾ ഉയരും

കേരള, തമിഴ്‌നാട് തീരങ്ങളിൽ ജൂൺ 30 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും അറിയിച്ചു.

author-image
Anagha Rajeev
New Update
rain alert
Listen to this article
0.75x 1x 1.5x
00:00 / 00:00

മലബാർ മേഖലയിൽ മഴകനക്കുമെന്ന് റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ‌കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള, തമിഴ്‌നാട് തീരങ്ങളിൽ ജൂൺ 30 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.

kerala rain alert heavy rain alert