കേരള തീരത്ത് ചക്രവാതചുഴി; അടുത്ത 5 ദിവസം കനത്ത മഴ

തെക്കുകിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരളാ തീരത്തിനും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

author-image
Anagha Rajeev
New Update
kerala rain yellow alert in 10 districts

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളാ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴക്ക് കാരണം. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടും നല്‍കി.

തെക്കുകിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരളാ തീരത്തിനും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

kerala rain alert