rain alert in kerala
സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ പെയ്തേക്കും.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമുള്ള സാധ്യതയുമുണ്ടെന്ന് വകുപ്പ് അറിയിച്ചു.കടലേറ്റത്തിനും വന്‍ തിരകള്‍ക്കും സാധ്യത മുനനിര്‍ത്തി കേരള തീരത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. നാളെ പുലര്‍ച്ചെ 2.30 മുതല്‍ മറ്റന്നാള്‍ രാത്രി വരെയാണ് ജാഗ്രതാ നിര്‍ദേശം. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.
rain alert in kerala