/kalakaumudi/media/media_files/lJVSgflvc6dd2SXXAqOH.jpg)
കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു; മഴ ദുരിതത്തില്‍ കേരളം
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയില്‍ നിരവധിയിടങ്ങളില്‍ നാശനഷ്ടം. തൃശൂരും കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു. തൃശ്ശൂര്‍ റൗണ്ടില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു മുകളിലാണ് മരം കടപുഴകി വീണത്. 4 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.മലപ്പുറം തിരൂരങ്ങാടി വെളിമുക്കില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിലെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. അശാസ്ത്രീയമായ ഡ്രെയ്നേജ് നിര്‍മാണമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.