rain alert in kerala
പീരുമേട്ടില്‍ ശക്തമായ മഴയില്‍ വീടിന്റെ മുന്‍വശത്തെ ഭിത്തി ഇടിഞ്ഞു വീണ് ഓട്ടോറിക്ഷ തകര്‍ന്നു. മുണ്ടയ്ക്കല്‍ കോളനിയില്‍ താമസിക്കുന്ന രാജുവിന്റ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്. സമീപവാസിയായ അരുണിന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഭിത്തി വീണത്. ആര്‍ക്കും പരിക്കില്ല. അതേസമയം,
കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍ നടക്കാവില്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡില്‍ വിള്ളല്‍ വീണു. ശക്തമായ മഴയെ തുടര്‍ന്നാണ് 100 മീറ്ററോളം ആഴത്തില്‍ വിള്ളല്‍ വീണത്. മണ്ണിടിയുമെന്ന ആശങ്കയിലാണ് ഇവിടെ നാട്ടുകാര്‍. വിള്ളലില്‍ കോണ്‍ക്രീറ്റ് നിറച്ച് അടയ്ക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. അതിനിടെ കോഴിക്കോട് പാറോപ്പടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.