മഴ തുടരും; 5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടയില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നും ഇത് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

author-image
Rajesh T L
New Update
rain

rain alert in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് വരുംദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കാനുള്ള കാരണം. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നും ഇത് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് കേരളത്തിന്റെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 

 

heavy rain alert