സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

author-image
Rajesh T L
New Update
rain

rain alert in kerala

Listen to this article
0.75x1x1.5x
00:00/ 00:00

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പുതിയ മുന്നറിയിപ്പ്. നേരത്തെ ഈ ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല.ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

rain alert