rain alert
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ മുഴുവന്‍ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.
തൊടുപുഴ പുളിയന്‍മലയില്‍ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. തൊടുപുഴ-കട്ടപ്പന റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. അതേസമയം, തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.