മഴ: ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

മണ്ണിടിച്ചില്‍, മരം വീഴുന്നതിനുള്ള  സാധ്യത, വെള്ളകെട്ട് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

author-image
Prana
New Update
rainfall

rain alert

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം.  ഇന്ന് രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചില്‍, മരം വീഴുന്നതിനുള്ള  സാധ്യത, വെള്ളകെട്ട് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. 

 

heavy rain alert