മഴ: മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അധികാര പരിധിവിട്ട് മന്ത്രി

ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

author-image
Prana
New Update
s

rain alert

Listen to this article
0.75x 1x 1.5x
00:00 / 00:00

മഴ ശക്തമാകുമെന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന  ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളും താലൂക്കുതല കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

 

heavy rain alert