/kalakaumudi/media/media_files/S8iwOLfnXMpvSDH8q2we.jpg)
rain death in Alappuza
ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് 32കാരന് മരിച്ചു. കൊയ്പള്ളി കാരാഴ്മയില്‍ അരവിന്ദ് ആണ് മരിച്ചത്. അരവിന്ദ് വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് തെങ്ങ് കടപുഴകി വീണത്.
സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ പല ഇടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.