rain death in Ernakulam
എറണാകുളം വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.