/kalakaumudi/media/media_files/2025/07/21/rain-alert-today-2025-07-21-10-27-35.jpg)
ഇന്നും സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെങ്കിലും തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.കേരള - കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 22 വരെയും, ലക്ഷദ്വീപ് തീരത്ത് ജൂണ്‍ 24 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്.3.2 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയച്ചു.24ാം തീയതി വരെ കേരളത്തില്‍ മഴ തുടരും.