/kalakaumudi/media/media_files/lJVSgflvc6dd2SXXAqOH.jpg)
rain problems in Kozhikode
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. ശക്തമായ മഴയില്‍ കുറ്റ്യാടി ടൗണില്‍ തൊട്ടില്‍പ്പാലം റോഡിലും ഉള്ളിയേരിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂര്‍ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. റോഡ് 30 മീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
നാല് കടകളില്‍ വെളളംകയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തീരാങ്കാവ് യു പി സ്‌കൂള്‍ റോഡില്‍ ആറ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.