കനത്ത മഴ: കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു; വീടുകളിൽ വെള്ളം കയറി

കനത്ത മഴയിൽ വിമാനത്താവളത്തിൽനിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ ശക്തി കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു.

author-image
Vishnupriya
New Update
kannur

കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നപ്പോൾ

Listen to this article
0.75x1x1.5x
00:00/ 00:00

മട്ടന്നൂർ: ശക്തമായ മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. പിന്നാലെ വെള്ളം കുത്തിയൊഴുകി വീടുകളിലേക്ക് കയറി. ഇന്നലെ അർധരാത്രി 12ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം.

കനത്ത മഴയിൽ വിമാനത്താവളത്തിൽനിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ ശക്തി കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ.മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി.

heavy rain kannur airport