കേരളത്തില്‍ മഴ മുന്നറിയിപ്പ് ; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്

നാല് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
Sneha SB
New Update
JULY 28

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴ .ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവിലില്ല.നാല് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുളളത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.മറ്റുളള ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അപകടകരമായ രീതിയില്‍ ജലനിരപ്പ് നിലനില്‍ക്കുന്നതിനാല്‍ ചില നദികളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

rain alert