മഴ ശക്തി പ്രാപിക്കുന്നു ; അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട്

അതിതീവ്രമഴയ്ക്കുളള സാധ്യതയാണ് കേന്ദ്രകാലവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുളളത്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
ALERTS UPDATE

തിരുവനന്തപുരം : കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുന്നു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്രമഴയ്ക്കുളള സാധ്യതയാണ് കേന്ദ്രകാലവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുളളത്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടുളള ജില്ലകളില്‍ കുറഞ്ഞ സമയത്തിനുളളില്‍ വലിയ മഴ ലഭിക്കുമെന്നാണ് പ്രവണത ഉണ്ടാകും എന്നാണ് കരുതുന്നത്.ഇത്തരം സ്ഥലങ്ങളില്‍ മിന്നല്‍ പ്രളയത്തിനും മലവെളളപ്പാച്ചിലിനുമുളള സാധ്യതയുണ്ട്.പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

kerala rain alert heavy rain alert