സംസ്ഥാനത്ത് ഇന്നും മഴ തുടരും ; റെഡ് അലേര്‍ട്ടുകളില്ല

കേരളത്തിനുമുകളില്‍ പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

author-image
Sneha SB
New Update
ALERT UPDATION

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് ഇന്ന് ഒരു ജില്ലകളിലും പ്രഖ്യാപിച്ചിട്ടില്ല.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുളളത് .കേരളത്തിനുമുകളില്‍ പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദിയിലെ മധുര്‍ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട്.കേരളാ തീരത്ത് 4.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.19ാം തീയതിവരെ മത്സബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായതിനാല്‍ ജാഗ്രതപാലിക്കാനും നിര്‍ദേശമുണ്ട്. 

 

rain alert