ജൂലൈ അഞ്ച് വരെ സംസ്ഥാനത്ത് മഴ തുടരും ; ഇന്ന് 4 ജില്ലകളില്‍ മുന്നറിയിപ്പ്

നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും

author-image
Sneha SB
New Update
KERALA RAIN AUG 2

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ജാഗ്രത നിര്‍ദ്ദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. ജൂലൈ അഞ്ചാം തിയതിവരെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

 

rain alert