/kalakaumudi/media/media_files/2024/12/11/1GNZwWv6P2oIDSDbzI3Z.jpeg)
തൃക്കാക്കര: രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് രാജഗിരി ബിസിനസ് ലീഗ് (ആർ.ബി.എൽ) ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിന് കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ തുടക്കമായി. ഓൾ ഇന്ത്യ അമേച്വർ കോർപ്പറേറ്റ് ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ,ഓൾ ഇന്ത്യ ഇന്റർകോളേജിയേറ്റ് ബാസ്‌ക്കറ്റ് ബാസ്‌ക്കറ്റ്‌ബോൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫ്രാഗൊമെൻ എച്ച്.ആർ അമിത് ആന്റണിക്ക് ആർ.ബി.എൽ ജേഴ്‌സി കൈമാറിക്കൊണ്ട് അസോസിയേറ്റ് ഡീൻ ഡോ. സൂസൻ മാത്യു ട്യുർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. ആര്‍.സി.ബി.എസ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റിയൻ സി.എം.ഐ അധ്യക്ഷത വഹിച്ചു. ആദ്യ ദിനത്തിൽ ഇരു വിഭാഗങ്ങളിലുമായി മൂന്ന് വീതം വാശിയേറിയ മത്സരങ്ങൾ അരങ്ങേറി. കോർപ്പറേറ്റ് വിഭാഗത്തിൽ യു.എസ്.റ്റി ക്കെതിരെ ഇ.വൈ 22 നെതിരെ 42 പോയന്റുകൾക്ക് വിജയിച്ചു.രണ്ടാം മത്സരത്തിൽ ഇ.വൈക്കെതിരെ 41 നെതിരെ 55 പോയന്റുകൾക്ക് ആർ.ആർ.ഡി വിജയിച്ചു. ഇൻഫോസിസിനെതീരെ 26 നെതിരെ 49 പോയന്റുകൾക്ക് ഫ്രാഗൊമെൻ വിജയിച്ചു. കോളേജ് വിഭാഗത്തിൽ ആർ.സി.എസ്.എസ്സും കുസാറ്റും തമ്മിൽ നടന്ന മത്സരത്തിൽ 42 നെതിരെ 57 പോയിന്റുമായി ആര്‍.സി.എസ്.എസ് വിജയിച്ചു.ക്രൈസ്റ്റും കുസാറ്റും തമ്മിലുള്ള നടന്ന മത്സരത്തിൽ 57 നെതിരെ 26 പോയന്റുകൾക്ക് ക്രൈസ്റ്റ് വിജയിച്ചു.തുടർന്ന് മാർ ഇവാനിയോസും, കേരള വർമ്മയുമായി നടന്ന മത്സരത്തിൽ 62 നെതിരെ 55പോയന്റുകൾക്ക് കേരള വര്‍മ്മ വിജയിച്ചു.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഡിസംബര്‍ 12ന് സമാപിക്കും.