രാജഗിരി കോണ്‍ക്ലേവ് 2025ന് തുടക്കമായി

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'രാജഗിരി കോണ്‍ക്ലേവ് 2025ന് ' കാക്കനാട് കോളേജ് ക്യാമ്പസില്‍ തുടക്കമായി.

author-image
Shyam
New Update
SA

തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'രാജഗിരി കോണ്‍ക്ലേവ് 2025ന് ' കാക്കനാട് കോളേജ് ക്യാമ്പസില്‍ തുടക്കമായി. കോണ്‍ഫ്‌ളുവന്‍സ് 2.0-യുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. 'നൗ ടു നെക്‌സ്റ്റ് ' എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം.

ആര്‍.സി.എസ്.എസ് പ്രിന്‍സിപ്പാള്‍ ഫാ. സാജു എം.ഡി. സി.എം.ഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാക്കനാട് വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ, രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപാലകൃഷ്ണ പിള്ള, ആര്‍.സി.എസ്.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ്, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ. ഹരീഷ് ബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പ്രമുഖര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ആവേശകരമായ പങ്കാളിത്തത്താല്‍ കോണ്‍ക്ലേവിന്റെ ആദ്യ ദിനം ശ്രദ്ധേയമായി. എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ്, ഇന്‍ഡസ്ട്രി ഫ്രാറ്റേണിറ്റി മീറ്റ്, പാനല്‍ ചര്‍ച്ചകള്‍, ആര്‍ ടോക്സ്, ഹാക്കത്തോണ്‍, എ.ഐ വര്‍ക്ക്ഷോപ്പ്, അന്തര്‍ദേശീയ പുസ്തകമേള, അന്തര്‍ദേശീയ ചലച്ചിത്രോത്സവം, സൈക്കോളജി എക്‌സിബിഷന്‍, ആര്‍ ബസാര്‍, ക്യൂര്യോസിറ്റി സോണ്‍, കലാസന്ധ്യ എന്നിവ ആദ്യ ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളായി.

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ ടോക്ക് ഷോ അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ ധന്യാ വര്‍മ്മ, എ.ഐ വിദഗ്ധന്‍ റൗള്‍ ജോണ്‍ അജു, നടി ഡോ. മുത്തുമണി സോമസുന്ദരന്‍, എഴുത്തുകാരായ വിഷ്ണു എം.സി, ഷിനു എം.എസ്, ദീപാ നിശാന്ത്, ശ്രീപാര്‍വ്വതി, ഫ്രഞ്ച് കലാകാരി ക്ലെയര്‍ ലെ മിഷേല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

rajagiri college kakkanad