രാജഗിരി ‘ക്രയോൺസ്’: ആശ്വാസ ഭവൻ ഓവറോൾ ചാമ്പ്യന്മാർ.

രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ (ആർ.സി.ബി.എസ്സ്) പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് വിദ്യാർത്ഥികളുടെ സോഷ്യൽ വിങ്ങായ രാജഗിരി ട്രാൻസെൻഡ് സംഘടിപ്പിച്ച പതിനാലാമത് ഇന്റർ-ഫോസ്റ്റർ ഹോം കൾച്ചറൽ ഫെസ്റ്റ് ‘ക്രയോൺസ്’26’

author-image
Shyam
New Update
WhatsApp Image 2026-01-12 at 1.24.45 PM

കൊച്ചി : രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ (ആർ.സി.ബി.എസ്സ്) പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് വിദ്യാർത്ഥികളുടെ സോഷ്യൽ വിങ്ങായ രാജഗിരി ട്രാൻസെൻഡ് സംഘടിപ്പിച്ച പതിനാലാമത് ഇന്റർ-ഫോസ്റ്റർ ഹോം കൾച്ചറൽ ഫെസ്റ്റ് ‘ക്രയോൺസ്’26’ രാജഗിരി അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.ചീഫ് മെന്റർ ഡോ. മനോജ് മാത്യു അധ്യക്ഷത വഹിച്ചു.‘ലെജൻ്റ്സ് ബോൺ ലിറ്റിൽ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ വിവിധ ഫോസ്റ്റർ ഹോമുകളിൽ നിന്നുള്ള മുന്നൂറോളം കുട്ടികൾ പങ്കെടുത്തമത്സരങ്ങളിൽമത്സരത്തിൽ പള്ളുരുത്തി ആശ്വാസ ഭവൻ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി. കുടവെച്ചൂർ ദിശ കരുണാലയം ഗേൾസ് ഹോം രണ്ടാം സ്ഥാനവും, പള്ളുരുത്തി ഓക്സിലിയം പ്രത്യാശ ഭവൻ മൂന്നാം സ്ഥാനവും നേടി. ശാന്തിതീരം ബോയ്സ് ഹോമിലെ നികോളാസിനെ കലാപ്രതിഭയായും, ഓക്സിലിയം പ്രത്യാശ ഭവനിലെ ജ്യോത്സന ജോസഫിനെ കലാതിലകമായും തെഞ്ഞെടുത്തു.സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ സമ്മാനവിതരണംനിർവഹിച്ചു. രാജഗിരി പ്രിൻസിപ്പൽ റവ. ഡോ. സാജു എം.ഡി അധ്യക്ഷത വഹിച്ചു. റവ. ഡോ. റെജിനോൾഡ് ജോൺ , ഫാക്കൽറ്റി കോർഡിനേറ്റർ റിന്റു ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ചിത്രരചന, പ്രസംഗം, സംഘനൃത്തം തുടങ്ങി പത്തോളം മത്സരയിനങ്ങളിലായി കുട്ടികൾ ആവേശപൂർവ്വം മാറ്റുരച്ചു.

rajagiri college kakkanad