/kalakaumudi/media/media_files/2025/02/17/s4p4SMX3MeS5L5IvN3DA.jpeg)
കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജയത്തിലെത്തിയ 50 പൂർവവിദ്യാർത്ഥി സംരംഭങ്ങളെയും വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച രാജഗിരി വിദ്യാർത്ഥികളുടെ മികവിനെയും ആദരിച്ചു. രാജഗിരി ബിസിനസ് ഫോറം (ആർ.ബി. എഫ്) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ട് അപ്പ് പ്രോഗ്രാമുകളിൽ ഒന്നാംസ്ഥാനമാണ് കേരളത്തിനെന്ന് മന്ത്രി​ പറഞ്ഞു. കൂടുതൽ നിക്ഷേപകരെ ആകർഷിക്കും വിധത്തിലുള്ള സംവിധാനം കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. സ്റ്റാർട്ട് അപ്പിനെ പ്രോത്സാഹിപ്പി​ക്കുന്ന ആവാസ വ്യവസ്ഥ നിർമ്മിക്കാനുള്ള അന്തരീക്ഷം വർഷങ്ങളായി ആർ.സി.എസ്.എസ് ഒരുക്കുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ സംരംഭക താത്പര്യങ്ങൾ വളർത്തുന്നതിനുള്ള വിവിധ പരിശീലന പരിപാടികളും വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഐഡിയത്തൺസ്' അടക്കമുള്ള ഫെസ്റ്റുകളും ക്യാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.
ആർ.സി.എസ്.എസ് മാനേജരും എസ്.എച്ച് പ്രൊവിൻഷ്യാളുമായ ഫാ. ബെന്നി നൽക്കര, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സാജു എം.ഡി, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് എന്നി​വർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
