/kalakaumudi/media/media_files/2026/02/13/whatsa-2026-02-13-18-20-16.jpeg)
കൊച്ചി : രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ആബര്‍ഡീനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് രാജഗിരി ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് (ആര്‍.ഐ.എം.സി 2026) കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ഹൈബ്രിഡ് രൂപത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോള്‍ഫി ജോസ് നിര്‍വഹിച്ചു. കൊച്ചി സേക്രഡ് ഹാര്‍ട്ട് സിഎംഐ പ്രൊവിന്‍ഷ്യലും മാനേജറുമായ റവ. ഫാ. ബെന്നി നല്‍ക്കര അധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്) പ്രിന്‍സിപ്പല്‍ റവ. ഡോ.എം.ഡി സാജു, രാജഗിരി വാലി ക്യാമ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപാലകൃഷ്ണ പിള്ള, യുകെയിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ പ്രൊഫ. നോമി സിങ്കോവിക്‌സ്, ആര്‍.ഐ.എം.സി കോര്‍ഡിനേറ്റര്‍ ഡോ. ബ്രഹ്മദേവ് പാണ്ഡ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
