/kalakaumudi/media/media_files/2024/12/02/z5ecQ8d6k0nF1PPKuEbh.jpeg)
കൊച്ചി. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി നടത്തിയ 15-ാമ് രാജഗിരി നാഷണൽ ബിസിനസ് ക്വിസ് 2024ന് (ആർ.എൻ.ബി.ക്യു 2024) കാക്കനാട് രാജഗിരി വാലി ക്യാമ്പസ് വേദിയായി. കോർപ്പറേറ്റ്, കോളേജ്, സ്‌കൂൾ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.
കോളേജ് വിഭാഗത്തിൽ എഫ്.എം.എസ് ഡൽഹിയുടെ ശഷാങ്ക് ത്യാഗി - സുശാന്ത് അദ്ലഖാ എന്നിവർ അടങ്ങിയ ടീം ഗ്രാൻ്റ് ഫിനാലെ വിജയികളായി. ഐ.ഐ.എം അഹമ്മദാബാദിന് വേണ്ടി ആയുഷ് ഗഹൻ- ആദിത്യ ദോഖലെ എന്നിവരടങ്ങിയ ടീമും, ഐ.ഐ.എം റോഹ്‌തക്കിന്റെ ശ്രേയസ് പരഷർ - വ്യോമാൻ ദവേ എന്നിവർ അടങ്ങിയ ടീമും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ സ്വന്തമാക്കി.സ്‌കൂൾ വിഭാഗത്തിൽ കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിനുവേണ്ടി ജിയാൻ ജോമി - അഖിൽ കൃഷ്‌ണ എന്നിവർ അടങ്ങിയ ടീം വിജയികളായി. ജയ്‌പൂർ സുബോധ് പബ്ലിക് സ്‌കൂളിലെ തോഷിദ് നാരങ്ക് - കുബേർ ഗോദിക എന്നിവരും, ഉദയ്‌പൂർ സെന്റ് പോൾസ് സീനിയർ സെക്കണ്ടറി സ്‌കൂളിലെ നളിൻ ബൻസൽ - ബിലാൽ ഷഫീഖ് ഷെയ്ഖ് എന്നിവരും അടങ്ങിയ ടീമുകൾ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ സ്വന്തമാക്കി.കോർപ്പറേറ്റ് വിഭാഗത്തിൽ കൊച്ചി ക്യു കമ്പനിയുടെ സമാൻ എസ് ഖാൻ - സംഗീത് എസ് വർമ്മ എന്നിവരടങ്ങിയ ടീമും ഗ്രാൻ്റ് ഫിനാലെ വിജയികളായി. ഹൈദരാബാദ് സായി മിത്ര കൺസ്ട്രക്ഷൻസിലെ നവീൻ കുമാർ ബി - വംസി ക്രിഷ്‌ണ ടി എന്നിവരടങ്ങിയ ടീമും, ടി.സി.എസ്സിന്റെ ജയകാന്തൻ ആർ - അനിരുദ്ധ ദുത്ത എന്നിവരടങ്ങിയ ടീമും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ നേടി. കോർപ്പറേറ്റ്, കോളേജ് വിഭാഗങ്ങളിലെ ഗ്രാന്റ് ഫിനാലെ ടൈറ്റിൽ വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും സ്‌കൂൾ വിഭാഗത്തിലെ ടൈറ്റിൽ വിജയികൾക്ക് 10,000/- രൂപ ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിച്ചു. ഏഷ്യ പസഫിക് ഗൂഗിൾ ക്ലൗഡ് മാനേജിങ് ഡയറക്ടർ മിതേഷ് അഗർവാൾ ക്വിസ് മാസ്റ്ററായിരുന്നു.
സമാപന സമ്മേളനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ സോണി തയ്യിൽ മുഖ്യ അതിഥിയായി. മത്സരാർത്ഥികളുടെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു. രാജഗിരി ഇൻസ്റ്റിറ്റിയുഷൻസ് മാനേജരും, കൊച്ചി സേക്രട്ട് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യാളുമായ ഫാ. ബെന്നി നൽക്കര സി.എം.ഐ. ഐ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റിയൻ സി.എം.ഐ, സ്റ്റുഡന്റ്റ് കോഓർഡിനേറ്റർമാരായ ശ്രീഹരി, മാളവിക എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.