രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് സമാപിച്ചു

രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായി കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ സംഘടിപ്പിച്ച 16-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് (രാജഗിരി എന്‍.ബി.ക്യു) സമാപിച്ചു.

author-image
Shyam
New Update
WhatsApp Image 2025-11-17 at 2.26.23 PM

തൃക്കാക്കര : രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായി കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ സംഘടിപ്പിച്ച 16-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് (രാജഗിരി എന്‍.ബി.ക്യു) സമാപിച്ചു. മത്സരത്തില്‍ രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഗൂഗിള്‍ ക്ലൗഡ് ഏഷ്യ പസഫിക്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ടി.ഒയുമായ മിതേഷ് അഗര്‍വാള്‍ ക്വിസ് മാസ്റ്ററായി മത്സരത്തിന് നേതൃത്വം വഹിച്ചു.

കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ഹൈദരാബാദിലെ സായ് മിത്ര കണ്‍സ്ട്രക്ഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ടൈഗര്‍ അനലിറ്റിക്‌സും ക്യൂ കളക്റ്റീവും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി. കോളേജ് വിഭാഗത്തില്‍ ഐ.ഐ.ടി. മദ്രാസ് ഒന്നാമതെത്തി. കുസാറ്റും ഒസ്മാനിയ മെഡിക്കല്‍ കോളേജും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി. സ്‌കൂള്‍ വിഭാഗത്തില്‍ ദേവാന്‍ പബ്ലിക് സ്‌കൂള്‍, മീററ്റ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ സണ്‍ബീം ലഹര്‍താരയും സണ്‍ബീം ഭഗ്‌വാന്‍പൂറും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് 1 ലക്ഷം രൂപ വീതവും, ഒന്നും രണ്ടും റണ്ണറപ്പുകള്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ വീതവും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് സമ്മാനദാനം നിര്‍വ്വഹിച്ചു. രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ, രാജഗിരി ബിസിനസ്സ് സ്‌കൂളിന്റെ ഡീനും ഡയറക്ടറുമായ ഡോ. കിഷോര്‍ ജി. പിള്ള, ഡോ. ആഞ്ചല സൂസന്‍ മാത്യു, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

rajagiri college kakkanad