എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ തിളങ്ങി രാജഗിരി

മികവിൽ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്നിലാക്കുകവഴി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേതൃസ്ഥാനത്തേയ്ക്ക് എത്താൻ രാജഗിരി കോളേജിന് സാധിച്ചു.

author-image
Shyam Kopparambil
New Update
sdsd
Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിൽ മികവിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ് ) പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2024ലെ പട്ടികയിൽ കോളേജ് വിഭാഗത്തിൽ 20-ാം റാങ്ക് സ്വന്തമാക്കി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്). രാജ്യത്തെ 10,845 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിങ്ങിനായി ഈ വർഷം പരിഗണിച്ചിരുന്നത്. എൻ.ഐ.ആർ.എഫ് റാങ്കിങ് ആരംഭിച്ച കാലംമുതൽ രാജ്യത്തെ മികച്ച ആദ്യ 50 കോളേജുകളുടെ പട്ടികയിൽ മികച്ച സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന രാജഗിരി കോളേജിന്റെ മികവ് അടിവരയിടുന്നതാണ് ഈ വർഷത്തെ നേട്ടം. അക്കാദമിക മികവ്, നൂതനമായ പഠന സമ്പ്രദായം, ഗവേഷണം, വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം എന്നിവയോടുള്ള രാജഗിരി കോളേജിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലമാണ് 20-ാം റാങ്കിലൂടെ വ്യക്തമാകുന്നത്.
മികവിൽ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്നിലാക്കുകവഴി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേതൃസ്ഥാനത്തേയ്ക്ക് എത്താൻ രാജഗിരി കോളേജിന് സാധിച്ചു. 'മാറിവരുന്ന അന്തരീക്ഷത്തിൽ ആഗോള വീക്ഷണത്തോടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ സുപ്രധാന ലക്ഷ്യമെന്ന് കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. സാജു എം.ഡി സി.എം.ഐ വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യഭ്യാസ സ്ഥാപനങ്ങളുമായി ദീർഘവും ദൃഢവുമായ രാജഗിരിയുടെ സഹകരണം 25 വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ന് ലോകത്തെ മുൻനിര സർവ്വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരണം ഉറപ്പാക്കി തങ്ങൾ മുന്നോട്ടുപോകുന്നു. ഈ സഹകരണം വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നു. രാജഗിരിയുടെ ഒരു പൂർവ്വ വിദ്യാർത്ഥി ആവുക എന്നത് വിദേശത്ത് ഉപരിപഠനത്തിനുള്ള പ്രവേശനം എളുപ്പമാക്കുക എന്നതിലുപരി, മികച്ച സ്‌കോളർഷിപ്പുകൾക്കും ഫീസ് ഇളവുകൾക്കും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. വ്യാവസായിക മേഖലകളിലെ ഉന്നതരുടെ പങ്കാളിത്തത്തോടെ വ്യാവസായിക പ്രാധാന്യം നൽകിക്കൊണ്ടുള്ള കോഴ്സുകളാണ് രാജഗിരി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് പുറമെ എം.ബി.എ, എം.സി.എ എന്നിവയിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും രാജഗിരി ഒരുക്കിയിരിക്കുന്നു. യു.എൻ എസ്.ഡി.ജികൾ പോലുള്ള ആഗോള ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് സാമൂഹികമായി സ്വാധീനിക്കുന്ന ഗവേഷണത്തിലും പ്രവർത്തനത്തിലും ഏർപ്പെടാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സംരംഭകത്വ മനോഭാവവും സംസ്‌കാരവും വിദ്യാർത്ഥികളിൽ വളർത്തുന്നതിൽ കോളേജ് പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഇവയെല്ലാം ദേശീയ റാങ്കിംഗിൽ നേട്ടം കൊയ്യാൻ രാജഗിരിക്ക് മികച്ച സംഭാവന നൽകിയതായും റവ. ഡോ. സാജു എം.ഡി സി.എം.ഐ കൂട്ടിച്ചേർത്തു.

 

 

kakkanad rajagiri kochi kakkanad news