'കടുത്ത മത്സരമാണ് നേരിട്ടത്; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് തുടരും' : രാജീവ് ചന്ദ്രശേഖർ

ജനവിധി വിനയപൂർവം അംഗീകരിക്കുന്നു. നല്ല രീതിക്കുള്ള പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി - രാജീവ് ചന്ദ്രശേഖർ

author-image
Vishnupriya
New Update
ra

രാജീവ് ചന്ദ്രശേഖർ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയപൂർവം അംഗീകരിക്കുന്നു. നല്ല രീതിക്കുള്ള പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തുടരും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത്. സുരേഷ് ഗോപി ജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ദേശീയതലത്തിൽ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണ് അതിനുകാരണമെന്ന് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

thiruvanannthapuram rajeeev chandra sekhar