ഈസ്റ്ററിന്‌ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച്‌ രാജീവ് ചന്ദ്രശേഖര്‍

ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതായും തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

author-image
Akshaya N K
New Update
rrr

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്‌സ് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയെ കണ്ട്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. 

ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതായും രാജീവ് ചന്ദ്രശേഖർ എടുത്തു പറഞ്ഞു. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരി പിതാവിന് ജന്മദിനാശംസകളും  ഈസ്റ്റര്‍ ആശംസകളും അദ്ദേഹം നേര്‍ന്നു. സഭാവിശ്വാസികള്‍ക്കും ആശംസകള്‍ നേര്‍ന്നു.

വഖഫ് വിഷയത്തിലും അദ്ധ്യക്ഷന്‍ പ്രതികരിച്ചു. വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവര്‍ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാര്‍ക്കു വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാര്‍ട്ടികളാണെന്നാണ് പറഞ്ഞത്‌.

easter Cardinal Alencheri BJP rajeev chandrasekhar