/kalakaumudi/media/media_files/2024/12/24/seepHeXzqD5GGsHhzSZ6.jpg)
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് അര്‍ലേക്കര്‍.
സെപ്തംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
ഗോവയില്‍ നിന്നുള്ള നേതാവായിരുന്നു രാജേന്ദ്ര അര്‍ലേക്കര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല മണിപ്പൂര്‍ ഗവര്‍ണറായി നിയമിതനാകും. മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വിജയ് കുമാര്‍ സിങ്ങ് മിസോറാം ഗവര്‍ണറാവും.