ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി രജനികാന്ത്

മികച്ച നടനും, വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസൻ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികളായിരുന്നു

author-image
Devina
New Update
sreeni

ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചു എന്ന് രജനികാന്ത് വ്യക്തമാക്കി .

 അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികളായിരുന്നു.

മികച്ച നടനും, വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസൻ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.


അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് 
''എന്റെ നല്ല സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.

 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സഹപാഠിയായിരുന്നു.

 ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു.

 അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'' എന്നാണ് രജനികാന്ത് പറഞ്ഞത്.
എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനും നടനുമായ ഒരാൾക്ക് വിട എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്.


ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമാണെന്ന് നടി ഉർവശി അനുസ്മരിച്ചു. ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു.

താൻ നന്നായിരിക്കണം എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും ഉർവശി പറഞ്ഞു.